കൊച്ചി: സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ. സമിതിയിൽ നിന്നും തന്നെ ഒഴിവാക്കണെന്നാവശ്യപ്പെട്ട് സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ.
ഫെഫ്കയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ സംഘടനയുടെ ആവശ്യങ്ങളും നിർദേശങ്ങളും നയരൂപീകരണ സമിതിക്ക് മുൻപാകെ അറിയിക്കാനാണ് തീരുമാനമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയുടെ ആവശ്യങ്ങളും നിർദേശങ്ങളും സിനിമ നയരൂപീകരണ സമിതിയെ അറിയിക്കണം.
റെഗുലേറ്ററി അതോറിറ്റി മാത്രമല്ലാതെ സംഘടനയുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങൾ ഉണ്ട്. നയരൂപീകരണ സമിതി അംഗമായിരുന്നാൽ തനിക്ക് അതിന് കഴിയില്ല. അതിനാലാണ് ഒഴിവാകുന്നതെന്ന് കൊച്ചിയിൽ ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.