Timely news thodupuzha

logo

ഇടുക്കിയിൽ തൊഴിലാളികളുമായി പോയ പിക്കപ്പ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; 5 പേർക്ക് പരിക്കേറ്റു

ഇടുക്കി: പീരുമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊടുവാരണം ഭാഗത്ത് കൊടുവ ലൈഫ് ടൈം എസ്റ്റേറ്റിലെ മോഹൻ ശർമയെന്ന വ്യക്തിയുടെ കൃഷി സ്ഥലത്തേക്കാണ് തൊഴിലാളികളുമായി പോയ പിക്കപ്പ് മറിഞ്ഞത്. രാവിലെ 7.30നായിരുന്നു സംഭവം. കൊടുവ എസ്റ്റേറ്റിലെ അയ്യപ്പന്റെ ഭാര്യ എസ്തർ(55) ആണ് മരിച്ചത്.

വാഹനത്തിലുണ്ടായിരുന്ന 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്ക് പറ്റിയ അന്യസംസ്ഥാന തൊഴിലാളി ബെൻസറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട എസ്റ്ററിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *