കാഞ്ഞാർ: വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവേദി യൂണിറ്റ് പൊതുയോഗം വനിത വേദി പ്രസിഡൻ്റ് മഞ്ജുള കണ്ണൻ്റെ അദ്ധ്യക്ഷതയിൽ കെ.വി.വി.എസ് യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ഇ യൂസഫ് ഉദ്ഘാടനം ചെയ്തു.
റിപ്പോർട്ട് ഷെമീനയും കണക്ക് ഷെല്ലി മോഹൻകുമാറും അവതരിപ്പിച്ചു. ഭാരവാഹികളായി മഞ്ജുള കണ്ണൻ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് ബിസ്ബി, ജനറൽ സെക്രട്ടറി ഷെമീനാ ഈസ, ഖജാൻജിയായി ഷെല്ലി മോഹൻ എന്നിവരെ തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിൻ്റെ വരണാധികാരി യൂണിറ്റ് ട്രഷർ സോമി ഫിലിപ്പ് ആയിരുന്നു. യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡൻ്റുമാരായ വൈദ്യൻ പി.എൻ വിനോദ്, ജോസ് കാനാട്ട്, ജില്ലാ കൗൺസിൽ അംഗം ജോയി, രാജൻ ബീനാ ജുവല്ലറി തുടങ്ങിയവർ സംസാരിച്ചു.