Timely news thodupuzha

logo

ബരാമുള്ളയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിലെ ബരാമുള്ളയിലുണ്ടായ വെടിവയ്പ്പിൽ രണ്ടു ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. വടക്കൻ കശ്മീരിലെ പട്ടാൻ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

വെള്ളിയാഴ്ച രാവിലെ കിഷ്ത്വാറിലെ ചാത്രൂ ഗ്രാമത്തിലുണ്ടായ വെടിവയ്പ്പിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടിരുന്നു. രണ്ട് പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഛാത്രൂവിൽ സൈന്യം പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

അതിന് പുറകേയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. സെപ്റ്റംബർ 18 മുതൽ കശ്മീരിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് തുടരേ തുടരേ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ഒക്റ്റോബർ ഒന്നിനാണ് അവസാനത്തെ ഘട്ടം.

ശനിയാഴ്ച കശ്മീരിലെ പ്രചാരണത്തിന്‍റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദോഡ ജില്ലയിലെ മെഗാറാലിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. നീണ്ട 42 വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ദോഡ സന്ദർശിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *