Timely news thodupuzha

logo

വാട്‌സാപ്പിലൂടെ വ‍്യാജ സന്ദേശം; അൻവർ സാദത്തിനെയും കുടുംബത്തെയും കബളിപ്പിക്കാൻ ശ്രമം

കൊച്ചി: വാട്‌സാപ്പിലൂടെ വ‍്യാജ സന്ദേശം നൽകി ആലുവ എം.എൽ.എ അൻവർ സാദത്തിനെയും കുടുംബത്തെയും കബളിപ്പിക്കാൻ ശ്രമം. എം.എൽ.എയുടെ ഭാര‍്യയെ വാട്‌സാപ്പ് കോൾ വിളിച്ചാണ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്.

ഡൽഹിയിൽ പഠിക്കുന്ന മകൾ പൊലീസിന്‍റെ പിടിയിലായെന്ന് തട്ടിപ്പുകാർ എംഎൽഎയുടെ ഭാര‍്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഭയപ്പെട്ടുപോയ അവർ ഫോൺ കട്ട് ചെയ്ത് എം.എൽ.എയെ വിവരം അറിയിച്ചു. പിന്നാലെ എം.എൽ.എ മകളെ വിളിച്ചു. മകൾ ക്ലാസിലാണെന്ന് മറുപടി നൽകിയതോടെ ഫോൺ വിളി വ‍്യാജമാണെന്ന് മനസിലായി.

മകളുടെ പേരും മറ്റ് വിവരങ്ങളും കൃത‍്യമായി പറഞ്ഞ് ഹിന്ദിയിലാണ് സംസാരിച്ചതെന്ന് എം.എൽ.എയുടെ ഭാര‍്യ പറഞ്ഞു. ഭാര‍്യയുടെ മൊബൈൽ നമ്പറും മകളുടെ പേരും എങ്ങനെ സൈബർ തട്ടിപ്പുകാർക്ക് ലഭിച്ചുവെന്ന് വ‍്യക്തമല്ല.

ഡൽഹി സംഘത്തിന് കേരളത്തിലും കണ്ണികളുണ്ടെന്നു ഇതിൽ നിന്ന് വ‍്യക്തമായെന്ന് എം.എൽ.എ അറിയിച്ചു. എസ്.പി ഹരിശങ്കറിനും റൂറൽ ജില്ലാ സൈബർ പൊലീസിനും എം.എൽ.എ പരാതി നൽകി.

Leave a Comment

Your email address will not be published. Required fields are marked *