ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ഡൽഹിയിലുണ്ടായ വെള്ളക്കെട്ടിൽ കുടുങ്ങി ബാങ്ക് മാനേജറും കാഷ്യറും മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ഗുരുഗ്രാം സെക്റ്റർ 31 എച്ച്ഡിഎഫ്സി ബാങ്ക് മാനേജർ പുണ്യശ്രേയ ശർമ, കാഷ്യർ വിരാജ് ദ്വിവേദി എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് മഹീന്ദ്ര എസ്.യു.വി 700ൽ വീട്ടിലേക്ക് മടങ്ങുക ആയിരുന്നു ഇരുവരും. ഓൾഡ് ഫരീദാബാദ് റെയിൽവേ അണ്ടർപാസിലെത്തിയപ്പോൾ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി. പൊലീസ് സ്ഥലത്തെത്തി വാഹനം വെള്ളത്തിൽ നിന്ന് കയറ്റിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.