Timely news thodupuzha

logo

പീഡന കേസിൽ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി: അതിജീവിത സുപ്രീം കോടതിയിൽ തടസ ഹർജി നൽകി

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. ഇതിനെതിരേ അതിജീവിത സുപ്രീം കോടതിയിൽ തടസ ഹർജി നൽകി.

സിദ്ദിഖിൻറെ ജാമ്യാപേക്ഷക്കെതിരേ തടസ ഹർജി നൽകാനാണ് സംസ്ഥാനത്തിൻറേയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് കടുപ്പിക്കുകയാണ് സർക്കാർ. ചൊവ്വാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.

എന്നാൽ ഇത് വരെ അന്വേഷണം സംഘത്തിന് സിദ്ദിഖിനെ കണ്ടെത്താനായിട്ടില്ല. സിദ്ദിഖിൻറെ വാഹനം ആലപ്പുഴയിൽ കണ്ടതായുള്ള സൂചനകളുണ്ട്. രാത്രി വൈകിയും ബന്ധുവീടുകളിലും ഹോട്ടലിലുമടക്കം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

Leave a Comment

Your email address will not be published. Required fields are marked *