കോഴിക്കോട്: മുഖ‍്യമന്ത്രിക്കും സർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങൾക്കൊപ്പം താനില്ലെന്ന് വ‍്യക്തമാക്കി കൊടുവള്ളി മുൻ സി.പി.എം സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖ്. താൻ ഇടതുപക്ഷത്തിന്‍റെയും സി.പി.എമ്മിന്‍റെയും സഹയാത്രികനാണെന്നും അതിനാൽ പാർട്ടിക്കൊപ്പം നിൽക്കാനെ സാധിക്കൂവെന്നും കാരാട്ട് റസാഖ് വ‍്യക്തമാക്കി.
അൻവർ ഇപ്പോൾ സ്വതന്ത്ര എം.എൽ.എയായി മാറിയെന്നും പ്രതിപക്ഷ എം.എൽ.എയുടെ റോളിലേക്ക് അദേഹത്തിന് പോകാമെന്നും വേണമെങ്കിൽ കോൺഗ്രസിലേക്ക് തിരികെ മടങ്ങാമെന്നും റസാഖ് കൂട്ടിചേർത്തു.