Timely news thodupuzha

logo

വാളാകാൻ എല്ലാവർക്കും കഴിയും, പരിചയാകാൻ അപൂർവം വ്യക്തികൾക്കേ കഴിയൂ; കോടിയേരിയെ അനുസ്മരിച്ച് കെ.റ്റി ജലീൽ

തിരുവനന്തപുരം: അന്തരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ഇടത് എം.എല്‍.എ കെ.റ്റി ജലീല്‍. കോടിയേരിയുടെ രണ്ടാം ചരമ വാർഷിക ദിനമാണ് ഇന്ന്.

ഫെയ്സ് ബുക്കിലൂടെയായിരുന്നു ജലീലിന്‍റെ അനുസ്മരണം. വാളാകാൻ എല്ലാവർക്കും കഴിയും. തന്‍റെ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാകാൻ അപൂർവ്വം വ്യക്തികൾക്കേ കഴിയൂ എന്നായിരുന്നു ജലീലിന്‍റെ കുറിപ്പ്.

ഫെയ്സ് ബുക്ക് പോസ്റ്റ്: കോടിയേരിയുടെ സ്മരണകൾക്ക് മരണമില്ല. കോടിയേരിയില്ലാത്ത രണ്ടു വർഷം! ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്. വാളാകാൻ എല്ലാവർക്കും കഴിയും. തന്‍റെ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാകാൻ അപൂർവ്വം വ്യക്തികൾക്കേ കഴിയൂ. അവരിൽ ഒരാളായാണ് കോടിയേരിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്. നാളെ പ്രകാശിതമാകുന്ന “സ്വർഗ്ഗസ്ഥനായ ഗാന്ധിജി” എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത് രണ്ടുപേർക്കാണ്. എന്നെ ഞാനെന്ന രാഷ്ട്രീയക്കാരനായി രൂപപ്പെടുത്തിയ കൊരമ്പയിൽ അഹമ്മദാജിക്കും ഇടതുചേരിയിൽ എനിക്ക് ഈർജ്ജം പകർന്ന കോടിയേരി ബാലകൃഷ്ണനുമാണ്. ആ സമന്വയം തീർത്തും യാദൃശ്ചികമാണ്. സഖാവെ, ലാൽസലാം.

Leave a Comment

Your email address will not be published. Required fields are marked *