പീരുമേട്: വാട്ടർ അതോറിറ്റി സബ് ഡിവിഷനിൽ അനധികൃതമായ ബില്ല് നൽകാൻ വിസമ്മതിച്ചതിനാൽ, അസിസ്റ്റ്ൻ്റ് എക്സിക്യൂട്ടീവ് എൻഞ്ചിനിയർക്ക് മിന്നൽ സ്ഥലമാറ്റം. അരലക്ഷം രൂപാ പോലും നൽകേണ്ടത്ത ജോലിക്ക് രണ്ട് ലക്ഷം രൂപായുടെ ബില്ല് ആണ്. ഏഎക്സിയുടെ മേശപ്പുറത്ത് വന്നത്. ഇത്തരത്തിൽ രണ്ട് ഡസനിലധികം ജോലികൾ ഒരു കരാറരുന് തന്നെ ഉണ്ട്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കുവാൻ കഴിയില്ല എന്ന നിലപാട് എടുത്തതിനാൽ ആണ് സ്ഥലംമാറ്റം എന്ന് അറിയാൻ കഴിഞ്ഞത്. പീരുമേട്ടിൽ നാല് പഞ്ചായത്തുകളിലെ ജലവിതരണം തടസ്സപ്പെട്ടതും ആയി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പോയ സമയത്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ സമയത്ത് തന്നെ പകരക്കാരി ചുമതല ഏൽക്കുകയും ചെയ്തു.