Timely news thodupuzha

logo

തിരുവമ്പാടിയിൽ കെഎസ്ആർടസി ബസ് അപകടത്തിൽപ്പെട്ട സംഭവം; ഡ്രൈവർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: തിരുവമ്പാടിയിൽ കെഎസ്ആർടസി ബസ് പുഴയിലേക്ക് മറിഞ്ഞ് 2 പേർ മരിക്കാനിടയായ അപകടത്തിൽ ഡ്രൈവർക്കു വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ.

മോട്ടോർ സൈക്കിൾ യാത്രക്കാരനെ രക്ഷിക്കുന്നതിനായി വാഹനം വെട്ടിച്ചപ്പോഴാണ് വണ്ടി തെന്നി പുഴയിലേക്ക് മറിഞ്ഞതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

അപകടത്തിൽപെട്ട ബസിനു തകരാറില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ബസിലെ ടയറുകൾക്കു തേയ്മാനം സംഭവിച്ചിട്ടില്ലെന്നും ബ്രേക്കിനു കുഴപ്പമില്ലെന്നും ഉദ്യോഗസ്ഥ സംഘം കണ്ടെത്തിയിരുന്നു.

പാലത്തിനു സമീപത്ത് ഡ്രൈവർ ബ്രേക്ക് പ്രയോഗിച്ചിരുന്നതിനു തെളിവായി ടയർ റോഡിലുരഞ്ഞതിൻറെ പാടുകളും ഉദ്യോഗസ്ഥസംഘം കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നാണ് മുത്തപ്പൻപുഴയിൽനിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസ് പാലത്തിൻറെ കൈവരി തകർത്ത് പുഴയിലേക്ക് കൂപ്പുകുത്തിയത്.

മദ്യപിച്ച് വണ്ടിയോടിക്കരുതെന്ന് നിയമം കർശനമാക്കിയതോടെ കെഎസ്ആർടിസി അപകടങ്ങളും കുറഞ്ഞതായി മന്ത്രി നിയമസഭയിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *