Timely news thodupuzha

logo

കിളിമാനൂരില്‍ ക്ഷേത്രത്തിലെ തീപിടിത്തം; ചികിത്സയിൽ കഴിഞ്ഞിരുന്ന പൂജാരി മരിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പൂജാരി മരിച്ചു. ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരിയാണ്(49) പൊള്ളലേറ്റ് മരിച്ചത്.

ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് വിവരം. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നിന് വൈകീട്ട് 6.15നായിരുന്നു അപകടം.

ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ കത്തിച്ച വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ജയകുമാരൻ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *