അടിമാലി: ദേശീയ പാത നിർമ്മാണത്തിനിടെ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കഴിഞ്ഞ ദിവസം രാവിലെ 9.30 നായിരുന്നു ലോറി മറിഞ്ഞത്. കൂമ്പൻപാറസ്കൂൾ പടിക്ക് സമീപം ദേശീയ പാത നിർമ്മാണത്തിനായി ലോറി നിറുത്തി ഡ്രൈവർ പുറത്തിറങ്ങിയ സമയത്ത് തനിയെ പുറകിലേക്ക് നീങ്ങി റോഡിന് താഴെയുള്ള താഴത്തുവീട്ടിൽ വിത്സണിന്റെ വീടിന് മുകളിൽ പതിക്കുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ ആളുകളാരും ഇല്ലാത്തതിനാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. ഹൈവ പോലീസ് സ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.
അടിമാലിയിൽ ടോറസ് ലോറി വീടിൻ്റെ മുകളിലേക്ക് മറിഞ്ഞ് അപകടം, തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി






