ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് തൊഴിലാളികൽ കൊല്ലപ്പെട്ടു. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
രണ്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തൊഴിലാളികളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. നിഷ്‌കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.