Timely news thodupuzha

logo

നവീൻ ബാബു ആത്മഹത്യ ചെയ്ത് ഒൻപതാം നാളെന്ന മുഖ്യമന്ത്രി

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഉദ്യോഗസ്ഥനും ഇതുപോലൊരു ദുരന്തം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും. ‌‌

നീതിയുക്തമായും നിർഭയമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്‍റെ മരണം അതീവ ദുഃഖകരമാണെന്നും കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

നവീൻ ബാബു ജീവനൊടുക്കി ഒൻപതാം നാളാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നത്. നവീൻ ബാബുവിന്‍റെ മരണം പോലെ ഒരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാവരുതെന്നും ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസ് രംഗം മെച്ചപ്പെടണമെന്നും പഴയ കാലഘട്ടത്തിന്‍റെ ഹാങ് ഓവര്‍ ചിലര്‍ക്ക് ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഫയലുകൾ വേഗത്തിൽ നീക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ട്. വകുപ്പുകൾക്കിടയിലെ ഫയൽ നീക്കത്തിന് കാലതാമസം ഉണ്ടാകരുത്.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് യോഗത്തിൽ, നവീൻ ബാബുവിന്‍റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ സർക്കാർ ഒരു തീയിലുള്ള ഇടപെടലും നടത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *