പത്തനംതിട്ട: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ പ്രചാരണ വിഡിയോ പത്തനംതിട്ട സി.പി.എമ്മിൻറെ ഫെയ്സ്ബുക് പേജിൽ വന്ന സംഭവം ഹാക്കിങ്ങല്ലെന്ന് കണ്ടെത്തൽ.
ഇതോടെ ഗ്രൂപ്പ് അഡ്മിൻമാരിലൊരാളാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായി. വിഡിയോ വന്ന സംഭവം ഹാക്കിങ്ങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിനെ വിശദീകരണം.
സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും സി.പി.എം നേതാക്കളാരും പൊലീസിനെ സമീപിച്ചിട്ടില്ല. വിഡിയോ വന്നതിന് പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനൽ അഴിച്ച് പണിതു. സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി.