പാലക്കാട്: ഐക്യജനാധിപത്യ മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും വോട്ട് ചോദിച്ച് കെ മുരളീധരൻ പാലക്കാട് പ്രചാരണ വേദിയിൽ. തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും മറ്റ് വിഷയങ്ങൾ അപ്രസക്തമെന്നും കെ മുരളീധരൻ പറഞ്ഞു.
പാലക്കാട് മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരേണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. താൻ വോട്ട് ചോദിക്കുന്നത് ഐക്യജനാധിപത്യ മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും വേണ്ടിയാണ്. പാർട്ടി പറഞ്ഞതിനാലാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചരണത്തിനായി വന്നതെന്നും അല്ലാതെ വ്യക്തിക്ക് വേണ്ടിയല്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.