Timely news thodupuzha

logo

മുനമ്പം പ്രശ്നം; വർഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എം.വി ഗോവിന്ദൻ

പാലക്കാട്: മുനമ്പത്തെ ജനങ്ങളെ കുടിയൊഴിക്കേണ്ട സാഹചര്യമില്ലെന്നും ഇതിൻറെ പേരിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

മുനമ്പത്തെന്നല്ല, കേരളത്തിൽ എവിടെയായാലും ജനങ്ങ‌ൾ താമസിക്കുന്ന ഭൂമിയിൽ നിന്നും അവരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ല. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടത്തിയവരാണ് കമ്യൂണിസ്റ്റുകാർ. അതിൻറെ ഭാഗമായാണ് കേരളത്തിൽ ജൻമിത്തം ഇല്ലാതായത്.

ഒരു കുടിയൊഴിക്കലിനെയും അനുകൂലിച്ച ചരിത്രം സി.പി.എമ്മിനില്ല. മുനമ്പത്ത് കോടതി ഇടപെടൽ അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇത് സർക്കാരിന് മാത്രം പരിഹരിക്കാനാകുന്ന പ്രശ്നമല്ല.

അതൊക്കെ പരിശോധിച്ച് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. സർക്കാർ സമരക്കാർക്ക് ഒപ്പമാണ്. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ മുനമ്പത്തുകാർക്ക് കരം അടയ്ക്കാനുള്ള അനുമതി റവന്യൂവകുപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ സുരേഷ് ​ഗോപിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ല.

ബി.ജെ.പിയുടെ കൗണ്ടർ പാർട്ടാണ് ജമാ അത്തെ ഇസ്‌ലാമി. എന്താണോ ഭൂരിപക്ഷത്തിൻറെയും ഹിന്ദുക്കളുടേയും പേരിൽ ബി.ജെ.പിയും ആർ.എസ്.എസും ചെയ്യുന്നത്. അത് തന്നെയാണ് ന്യൂനപക്ഷത്തിൻറെ പേര് പറഞ്ഞ് വെൽഫെയർ പാർട്ടി ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *