പാലക്കാട്: ആത്മകഥാ വിവാദങ്ങൾക്കിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട് ഇടത് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ച് മണിക്ക് മുൻസിപ്പൽ ബസ്റ്റാൻൻറ് പരിസരത്ത് നടക്കുന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യാനാണ് ജയരാജൻ എത്തുന്നത്.
ഇ.പി സരിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കും. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ആത്മകഥയിൽ പരാമർശമുണ്ട്.
അവസരവാദ രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോൾ പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ കാര്യവും ചർച്ചയാകുമെന്നും ഡോ. പി സരിൻ തലേദിവസം വരെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോൾ മറുകണ്ടം ചാടിയെന്നും ആത്മകഥയിൽ പറയുന്നു.