കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് സി.പി.എം സ്ഥാനാർത്ഥി കെ.കെ രത്നകുമാരി. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ജൂബില ചാക്കോയെ പരാജയപ്പെടുത്തിയാണ് രത്നകുമാരി അധികാരത്തിലേറിയത്.
എ.ഡി.എം നവീൻ ബാബുവിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവി രാജി വച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷയായിരുന്നു.
തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ദിവ്യ എത്തിയില്ല. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ജില്ലാ കളക്റ്റർ മാധ്യമങ്ങളെ വിലക്കിയിരുന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി.