റായ്പൂർ: ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂർ-കൊൽക്കത്ത വിമാനം അടിയന്തരമായി റായ്പൂർ വിമാനത്താവളത്തിൽ ഇറക്കി. 187 യാത്രക്കാരും ആറ് ജീവനക്കാരുമായി കൊൽക്കത്തയിലേക്ക് പറന്നുയർന് വിമാനമാണ് അടിയന്തരമായി ചത്തീസ്ഗഡിലെ റായ്പൂരില്‍ ഇറക്കിയത്. രാവിലെ മുംബൈ വിമാനത്തവളത്തിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ടെക്‌നിക്കല്‍ സ്റ്റാഫും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് വിമാനം വിശദമായ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്യത്താകമാനം നൂറുകണക്കിനു വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഏറെയും ഭീഷണി സന്ദേശങ്ങള്‍.