കൊല്ലം: സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്ക്. കൊല്ലം കുന്നത്തൂർ തുരുത്തിക്കര എം.റ്റി.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് പരുക്കേറ്റത്. സ്‌കൂൾ ജീവനക്കാരൻ കിണറ്റിൽ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. എന്നാൽ കുട്ടി എങ്ങനെയാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. കുട്ടിയുടെ തലയ്ക്കും നടുവിനും പരുക്കേറ്റിട്ടുണ്ട്. ആദ്യം ശാസ്താകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.