ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ കുഴിബോംബ് സ്ഫോടനം. 6 സൈനികർക്ക് ഗുരുതര പരുക്ക്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഉദ്യോഗസ്ഥർ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആകസ്മികമായി സ്ഫോടനം നടന്നത്.
ജമ്മുകശ്മീരിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് സൈനികർക്ക് ഗുരുതര പരുക്ക്
