കോട്ടയം: വിദ്വേഷ പരാമർശ കേസിൽ പി.സി ജോർജിന് മുൻകൂർ ജാമ‍്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ‍്യം അനുവദിച്ചത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നു.
മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പി.സി ജോർജിനെതിരെ കേസെടുത്തിരുന്നത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഇന്ത‍്യയിലെ മുസ്ലിംകൾ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നുവെന്നും മുസ്ലിംകൾ പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പി.സി ജോർജിൻ്റെ വിവാദ പരാമർശം.