ബാംഗ്ലൂർ: ഐ.എസ്.ആർ.ഒയുടെ സ്പേസ് ഡോക്കിങ്ങ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ടുകൾ. ബഹിരാകാശത്ത് വച്ച് ടാർഗറ്റ്, ചേസർ ഉപഗ്രഹങ്ങൾ കൂട്ടി യോജിപ്പിച്ചാണ് ഐഎസ്ആർഒ പരീക്ഷണം വിജയിപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. 2024 ഡിസംബര്‍ 30ന് സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് സ്പെയ്‌ഡെക്‌സ് ദൗത്യത്തിനുള്ള റോക്കറ്റ് വിക്ഷേപിച്ചത്.
220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ അഥവാ എസ്ഡിഎക്സ്–01, ടാർഗറ്റ് അഥവാ എസ്ഡിഎക്സ്–02 എന്നിവയാണ് യോജിച്ചത്. ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും.
റഷ്യ, യുഎസ്, ചൈന എന്നിവയാണ് ബഹിരാകാശത്ത് ഡോക്കിങ് സാധ്യമാക്കിയ മറ്റ് രാജ്യങ്ങൾ. ബഹിരാകാശത്തുവെച്ച് രണ്ട് ഉപഗ്രഹ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള(ഡോക്കിങ്ങ്) സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് സ്‌പെയ്‌ഡെക്‌സ്.

2ഗഗന്‍യാന്‍, ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ഭൂമിയിലെത്തിക്കാനുള്ള ദൗത്യം, ബഹിരാകാശ നിലയം എന്നിവ ഉള്‍പ്പടെ ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ നിർണായക പങ്കു വഹിക്കും.