മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മോഷണത്തിനെത്തിയ സംഘമാണ് താരത്തെ കുത്തിപരുക്കേൽപ്പിച്ചത്. ബാന്ദ്രയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതായാണ് റിപ്പോർട്ടുകൾ. ബഹളംകേട്ടു വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്തെന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലെന്നും പൊലീസ് അറിയിച്ചു. സെയ്ഫിന് എന്തുമാത്രം പരുക്കുണ്ട് എന്നതിനെപ്പറ്റി പൂർണവിവരം ലഭ്യമായിട്ടില്ലെന്നുംഅധികൃതർ പറയുന്നു. ഒന്നിലധികം സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.
സെയ്ഫ് അലി ഖാന് കുത്തേറ്റു; ആക്രമണം നടത്തിയത് വീട്ടിൽ മോഷത്തിനെത്തിയ സംഘം
