Timely news thodupuzha

logo

ഗോപൻ സ്വാമിയുടെ മൃതദേഹത്തിന്‍റെ പോസ്റ്റ് മോർട്ടം; മൂന്ന് തലങ്ങളിൽ പരിശോധന നടത്തുമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹത്തിന്‍റെ പോസ്റ്റ് മോർട്ടം മൂന്നു തലങ്ങളിൽ പരിശോധന നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. വിഷം ഉള്ളിൽ ചെന്നാണോ പരുക്കേറ്റാണോ അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും.

വിഷാംശം കണ്ടെത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും. ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച സമയമെടുക്കും. പരുക്കുകൾ കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും.

ഇതിന്‍റെ ഫലം വ്യാഴാഴ്ച തന്നെ ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്ന് സ്ഥിരീകരിക്കാനാണ്. രോഗവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇതിൽ തീരുമാനമെടുക്കുക. മരിച്ചത് ഗോപൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ഡിഎൻഎ പരിശോധനയും നടത്തും.

Leave a Comment

Your email address will not be published. Required fields are marked *