തൃശൂർ: രാമവർമപുരത്തെ ചിൽഡ്രൻസ് ഹോമിൽ 17കാരനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. വ‍്യാഴാഴ്ച രാവിലെ 6:30യോടെയായിരുന്നു സംഭവം. 17 വയസുകാരനായ അങ്കിത് ആണ് കൊല്ലപ്പെട്ടത്. സഹതടവുകാരൻ അങ്കിത്തിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചെന്നാണ് വിവരം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ സഹതടവുകാരൻ അങ്കിത്തിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ അങ്കിത്തിനെ തൃശൂർ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി അങ്കിത്തിന്‍റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
തൃശൂരിലെ ചിൽഡ്രൻസ് ഹോമിൽ 17കാരനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചുകൊന്നു
