ജറൂസലം: ഗാസയിൽ വെടി നിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രാഥമിക ഘട്ടത്തിൽ ആറ് ആഴ്ചയിലേക്ക് വെടിനിർത്തൽ ഉണ്ടാവുമെന്നാണ് സൂചന. യുദ്ധം തുടങ്ങി ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് ഇരുഭാഗവും വെടി നിർത്തൽ കരാർ അംഗീകരിക്കുന്നത്. ഇതോടെ ഗാസയിലെ കണ്ണീർ തോരുമെന്നാണ് ലോകത്തിൻറെ പ്രതീക്ഷ. യു.എസ് മുൻ കൈയെടുത്ത് ഈജിപ്റ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയിലാണ് കരാർ അംഗീകരിക്കാൻ തീരുമാനമായത്.
