Timely news thodupuzha

logo

എം.ബി.ഇസെഡ് സാറ്റ് ഭ്രമണ പഥത്തിൽ നിന്ന് ആദ്യ സിഗ്നൽ അയച്ചതായി ദുബൈ മീഡിയ ഓഫിസ്

ദുബായ്: യു.എ.ഇയുടെ ഏറ്റവും നൂതനമായ ഭൂമി ഇമേജിംഗ് ഉപഗ്രഹമായ എം.ബി.ഇസെഡ് സാറ്റ് ഭ്രമണ പഥത്തിൽ നിന്ന് ആദ്യ സിഗ്നൽ അയച്ചതായി ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. എസിലെ കാലിഫോർണിയ വാൻഡൻബർഗ് വ്യോമ സേനാ താവളത്തിൽ നിന്നാണ് എം.ബി.ഇസെഡ് സാറ്റ് വിജയകരമായി വിക്ഷേപിച്ചത്.

ഭ്രമണ പഥത്തിലെത്തിയ ശേഷം എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് എം.ബി.ആർ.എസ്.സി സ്ഥിരീകരിച്ചു. ഭൂമിയുടെ ഭ്രമണ പഥത്തിലെത്തിച്ച ഇമാറാത്തി നിർമിതമായ രണ്ടാമത്തെ ഉപഗ്രഹമാണിത്. സ്‌പേസ് എക്‌സിന്റെ ഫാൽകൺ ഒമ്പത് റോക്കറ്റിൽ ശക്തമായ ക്യൂബ്‌ സാറ്റ്, എച്ച്.സി.ടി-സാറ്റ്-1 ഉപയോഗിച്ചാണ് ഇത് വിക്ഷേപിച്ചത്.

വികസനത്തിനും സുസ്ഥിരതയ്ക്കും ഗണ്യമായ സംഭാവനയെന്ന് ഷെയ്ഖ് ഹംദാൻ യു.എ.ഇയുടെ ബഹിരാകാശ സാങ്കേതിക വികസനത്തിൽ പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതാണ് മേഖലയിലെ ഏറ്റവും നൂതന ഉപഗ്രഹമായ എം.ബി.ഇസെഡ് സാറ്റിന്റെ വിക്ഷേപണമെന്ന് യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടു.

മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ ഇമാറാത്തി എഞ്ചിനീയർമാർ പൂർണമായും വികസിപ്പിച്ചെടുത്ത എം.ബി.ഇസെഡ് സാറ്റ് ലോകമെമ്പാടുമുള്ള മനുഷ്യ രാശിയെ സേവിക്കുന്നതിനായി നൂതനാശയങ്ങൾ ഉപയോഗപ്പെടുത്താനുള്ള യു.എ.ഇയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *