നീലൂർ: ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ അധികം ഇല്ലാതിരുന്ന കാലത്ത് 1961ൽ കോട്ടയം ജില്ലയിൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് നീലൂർ സെന്റ്. ജോസഫ്സ് ഇ.എം.എച്ച്.എസ് സ്കൂൾ.
സ്കൂളിൽ നിന്ന് വിവിധ വർഷങ്ങളിൽ പഠിച്ചിറങ്ങിയ എല്ലാ പൂർവ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേരുന്ന മഹാസംഗമം 26ന് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. രാവിലെ 9:30ന് ചാപ്പലിൽ വി. കുർബാനയോടെ സെന്റ്. ജോസഫ്സ് പബ്ലിക് സ്കൂൾ(സി.ബി.എസ്.ഇ) അലുമനി റീയൂണിയന് തുടക്കമാകും.
പൊതുയോഗം രാവിലെ 10:30ന് ആരംഭിക്കും. മൺമറഞ്ഞ് പോയ അധ്യാപകരെയും വിദ്യാർത്ഥികളെയും അനുസ്മരിച്ച ശേഷം മറ്റ് പരിപാടികൾ ആരംഭിക്കും. ആദരിക്കൽ ചടങ്ങ്, ബാച്ച് മീറ്റുകൾ, 1964 മുതൽ 2024 വരെ ഓരോ ബാച്ചിലെയും പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരൽ തുടങ്ങിയവ നടത്തുമെന്നുംഭാരവാഹികൾ അറിയിച്ചു.