Timely news thodupuzha

logo

സോഫ്റ്റ്‌വെയർ അപ്ഡേഷന് ശേഷം ഫോണിൽ പച്ച വര: 78,999 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോകൃത തർക്ക പരിഹാര കമ്മിഷൻ

കൊച്ചി: സോഫ്റ്റ്‌വെയർ അപ്ഡേഷന് പിന്നാലെ ഫോണിന്‍റെ ഡിസ്പ്ലേയിൽ വരകൾ വീണ ഉപഭോക്താവിന് 78,999 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോകൃത തർക്ക പരിഹാര കമ്മിഷൻ.

എറണാകുളം സ്വദേശി നൽകിയ പരാതിയിൽ ഡി.ബി. ബിദ‍്യ, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ‍്യ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അപ്ഡേഷന് ശേഷം ഫോണിന്‍റെ ഡിസ്പ്ലേയിൽ പച്ച വര വീണുവെന്നും ഡിസ്പ്ലേ വ‍്യക്തമാവുന്നില്ലെന്നുമായിരുന്നു പരാതി. 2021 ഡിസംബറിലാണ് പരാതികാരൻ 43,999 രൂപയുടെ വൺപ്ലസ് ഫോൺ വാങ്ങുന്നത്.

കംപ്ലയിന്‍റുമായി പലതവണ സർവീസ് സെന്‍ററിനെ സമീപിച്ചിരുന്നു. എന്നാൽ ഇതിനിടെ ഫോണിന്‍റെ പ്രവർത്തനം കൂടുതൽ മോശമായ സാഹചര‍്യത്തിലാണ് യുവാവ് ഉപഭോക്ത‍്യ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ഫോണിന്‍റെ വിലയായ 43,999 രൂപ തിരിച്ച് നൽകാനും, നഷ്ടപരിഹാരമായി 35,000 രൂപ നൽകാനും ബെഞ്ച് ഉത്തരവിട്ടു. 45 ദിവസത്തിനകം തുക നൽകണമെന്നാണ് ഉത്തരവ്.

Leave a Comment

Your email address will not be published. Required fields are marked *