
കട്ടപ്പന: റിട്ട. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ തുണ്ടത്തിലേട്ട് ടി.എസ് ബേബി(77) നിര്യാതനായി. സംസ്‌കാരം നാളെ(18/1/2025,ശനി) ഉച്ചക്ക് 2.30ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. കട്ടപ്പന അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍, കോണ്‍ഗ്രസ് ഇടുക്കി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, ഡി.സി.സി ജനറല്‍ സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്, റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍, ജെ.സി.ഐ, റോട്ടറി, ലയണ്‍സ് ക്ലബുകളില്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കൻ്ററി, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയര്‍സെക്കൻ്ററി സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. അഡ്വ. ഇ.എം ആഗസ്തി എം.എല്‍.എയുടെ പേര്‍സണല്‍ സ്റ്റാഫ് അംഗവുമായിരുന്നു. ഭാര്യ കെ.ജെ അന്നമ്മ കൊല്ലം കൈതക്കോട് കൊല്ലംവിളാകത്ത് കുടുംബാംഗം.(മണി ടീച്ചര്‍, റിട്ട. അധ്യാപിക, സെന്റ് ജോര്‍ജ് സ്‌കൂള്‍ കട്ടപ്പന, ക്രിസ്തുരാജ് സ്‌കൂള്‍ വലിയതോവാള), മക്കള്‍: ട്രീസാ ബേബി(അസി. പ്രഫസര്‍ ഗവ. കോളജ്, തൃപ്പൂണിത്തുറ), പരേതയായ റേച്ചല്‍ ബേബി(ട്രാവല്‍പോര്‍ട്ട്, യു.കെ), ഡോ. ആന്‍പിയ ബേബി എന്‍ഡോക്രൈനോളജിസ്റ്റ്(ന്യാക് ഹോസ്പിറ്റല്‍, ന്യൂയോര്‍ക്ക്, യു.എസ്.എ). മരുമക്കള്‍: എബി കെ തോമസ്, മുഞ്ഞനാട്ട്, പുത്തന്‍കുരിശ്( എഞ്ചിനീയര്‍, ബോഷ്, കോയമ്പത്തൂര്‍), പരേതനായ സുനില്‍ ജോര്‍ജ്, ഞായല്ലൂര്‍, തൃപ്പൂണിത്തുറ(എഞ്ചിനീയര്‍, യുകെ), ജോവിന്‍ ജോയി തുണ്ടത്തില്‍, അറക്കുളം(എഞ്ചിനീയര്‍ എ.എസ്.എം.എല്‍ കണക്ടിക്കട്ട്, യു.എസ്.എ).