തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളും വ‍്യാജ വാർത്തകളും തടയാനായി സൈബർ വിങ്ങ് ശക്തിമാക്കുന്നതിന് രണ്ട് കോടി രൂപ ബജറ്റിൽ അനുവദിച്ചു.
രണ്ടാം പിണറായി സർക്കാരിൻറെ അവസാന സമ്പൂർണ ബജറ്റിലാണ് പ്രഖ‍്യാപനം. സമൂഹത്തിലെ വിവിധ ഭാഗങ്ങളിൽപ്പെട്ടവർക്കെതിരേ പ്രത‍്യേകിച്ച് സ്ത്രീകൾക്കെതിരേ വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങൾ നടക്കുന്നതായി ധനകാര‍്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പറഞ്ഞു. തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രവർത്തിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനായി സൈബർ വിങ് ശക്തിപ്പെടുത്തും.
ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പിആർഡി, പൊലീസ് എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി വിങ് കാര‍്യക്ഷമമാക്കുമെന്നും മന്ത്രി വ‍്യക്തമാക്കി.