പൂത്തറ: പാലക്കാട് പൂത്തറയിൽ ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. സ്റ്റോപ്പിൽ ബസ് കാത്തു നിന്നവർക്കിടയിലേക്കാണ് കാർ പാഞ്ഞു കയറിയതെന്നാണ് വിവരം. സ്ത്രീകളടക്കം 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും തൃശൂർ മെഡിക്കൽ കോളെജിലേക്കും മാറ്റി.
ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം: പാലക്കാട് 10 പേർക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം
