മലപ്പുറം: ഇൻസ്റ്റഗ്രാം പോസ്റ്റിട്ടതിൻറെ പേരിൽ വിദ‍്യാർഥിക്ക് ക്രൂര മർദനം. തിരുവാലി ഹിക്മിയ ആർട്സ് ആൻഡ് സയൻസ് കോളെജിലെ രണ്ടാം വർഷ ബികോം വിദ‍്യാർഥി ഷാനിദിനാണ് റാഗിങ്ങിനെ തുടർന്ന് മർദനമേറ്റത്.
കോളെജിലെ സീനിയർ വിദ‍്യാർഥികൾ സംഘം ചേർന്ന് ഷാനിദിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഷാനിദിൻറെ മുൻവശത്തെ പല്ലുകൾ പൊട്ടി. താക്കോൽ കൊണ്ടുള്ള കുത്തേറ്റ് കവിളിലും പരുക്കേറ്റു.
ഇതേ തുടർന്ന് മൂന്ന് സ്റ്റിച്ചിട്ടു. ശരീരത്തിലാകെ പരുക്കേറ്റിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളെജിലാണ് ഷാനിദിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.