കൊച്ചി: സ്പൈസസ് ബോർഡ് എക്സിക്യൂട്ടീവ് ഡയറക്റ്റായിരുന്ന ഡോ. സി.കെ ജോർജ്ജ് (85) നിര്യാതനായി. വെണ്ണല ഫെഡറൽ പാർക്ക് ഡബ്‌ള്യു 147 ലായിരുന്നു താമസം. സംസ്‌ക്കാരം തിങ്കളാഴ്ച (10/2/2025) രാവിലെ 10ന് വെണ്ണല സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ ജോർജ്ജ്. മക്കൾ: ഡോ. സ്വപ്ന ജോർജ്ജ്(ഫിസിഷ്യൻ, യു.എസ്), ഡോ. ലോലിതാ മാത്യു(ശാസ്ത്രജ്ഞ, യു.എസ്), സോണിയാ ജോർജ്ജ്(യു.എസ്). മരുമക്കൾ: ഡോ. ജോർജ്ജ് ജോസഫ്(എഞ്ചിനിയർ, യു.എസ്), ബിജോയ് മാത്യു(യു.എസ്), ഡോ. വർഗ്ഗീസ് പറമ്പിൽ(യു.എസ്). പരേതൻ ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷനിൽ കൺസൾട്ടന്റായി വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 1999ൽ സ്‌പൈസസ് ബോർഡിൽ നിന്ന് സ്വയം വിരമിച്ച ശേഷം പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ചീഫ് ഓപ്പറേറ്റിങ്‌ങ് ഓഫീസറായി. ഇന്ത്യൻ സ്പൈസസ് പ്ളാൻ്റേഷൻ ക്രോപ്പ്സിൻ്റെ പേട്രൺ – ആജീവനാംഗ അംഗവും ആയിരുന്നു.
സ്പൈസസ് ബോർഡ് എക്സിക്യൂട്ടീവ് ഡയറക്റ്റായിരുന്ന ഡോ. സി.കെ ജോർജ്ജ് നിര്യാതനായി
