മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് പ്രഭിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്നു പ്രഭിൻ.
വിഷ്ണുജയുടെ മരണത്തിൽ ആത്മഹത‍്യാ പ്രേരണ, സ്ത്രീധന പീഡനം, തുടങ്ങിയ കുറ്റങ്ങളാണ് പ്രഭിനെതിരേ ചുമത്തിയിരുന്നത്. കേസിൽ കോടതി റിമാൻഡ് ചെയ്ത പ്രഭിൻ നിലവിൽ ജയിലിലാണ്. സ്ത്രീധനത്തിന്‍റെയും സൗന്ദര‍്യത്തിന്‍റെയും ജോലിയില്ലാത്തതിന്‍റെയും പേരിൽ ഭർത്താവ് പ്രഭിൻ വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് പരാതി.