Timely news thodupuzha

logo

കാസര്‍ഗോഡ് വ്യാപക ഭൂചലനം

കാസര്‍ഗോഡ്: മലയോരമേഖലയായ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപക ഭൂചലനമുണ്ടായതായി വിവരം. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 1.40നും ഇടയിലാണ് ഭൂചലനമനുഭവപ്പെട്ടത്.

അഞ്ച് സെക്കന്‍റോളം അസാധാരണ മുഴക്കത്തോടെയുള്ള ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. അതേസമയം, ഭൂചലനമുണ്ടായതിന്‍റെ പ്രഭവകേന്ദ്രം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കോടോം-ബേളൂര്‍ പഞ്ചായത്തിലെ നായ്ക്കയം, വെള്ളമുണ്ട, അട്ടേങ്ങാനം, ചക്കിട്ടടുക്കം, ഒടയംചാല്‍, തടിയംവളപ്പ്, ബളാല്‍ പഞ്ചായത്തിലെ മാലോം, വള്ളിക്കടവ്, ആനമഞ്ഞള്‍, പറമ്പ, വെള്ളരിക്കുണ്ട്, ബളാല്‍, പാലംകല്ല്, വെസ്റ്റ് എളേരി നര്‍ക്കിലക്കാട്, ഭീമനടി, ഓട്ടമല, ചീര്‍ക്കയം, കള്ളാറിലെ രാജപുരം, ചുള്ളിക്കര, കൊട്ടോടി, കിനാനൂര്‍-കരിന്തളത്തെ പരപ്പ, കാലിച്ചാമരം എന്നിവിടങ്ങളിലാണ് ഭൂചനം അനുഭവപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *