മഹാരാഷ്ട്ര: കല്യാണം ഉറപ്പിച്ചതിന് ശേഷം പല കാരണങ്ങൾ കൊണ്ട് വിവാഹം മുടങ്ങുന്ന വാർത്തകൾ കേൾക്കുന്നതാണ്. എന്നാൽ സിബിൽ സ്കോർ കുറവ് കാരണം ഒരു വിവാഹം മുടങ്ങുകയെന്നത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുളളതാണ്.
എന്നാൽ സംഭവം നടന്നത് മഹാരാഷ്ട്രയിലെ മൂർതിസാപൂരിലാണ്. വധുവിനും വരനും കുടുംബത്തിനും എല്ലാം പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ഉറപ്പിച്ചതിന് ശേഷമായിരുന്നു വധുവിൻറെ അമ്മാവന് വരൻറെ സിബിൽ സ്കോറിൻറെ പറ്റിയുളള ചിന്ത വന്നത്. എന്നാൽ സിബിൽ സ്കോർ പരിശോധിച്ചപ്പോൾ വരന് വളരെ കുറവായിരുന്നു.
മാത്രമല്ല വരൻറെ പേരിൽ നിരവധി ബാങ്കുകളിൽ ഒന്നിലധികം വായ്പകളും ഉണ്ടായിരുന്നു. വരൻ സാമ്പത്തികമായി അത്ര ഭേദപ്പെട്ട നിലയിൽ അല്ല ജീവിക്കുന്നതെന്ന് ഇതോടെ വധുവിൻറെ വീട്ടുകാർക്ക് മനസിലായി. ഇതോടെയാണ് വധുവിൻറെ വീട്ടുകാർ കല്യാണത്തിൽ നിന്നും പിൻമാറിയത്.

വിവാഹത്തെ പൂർണമായും എതിർത്ത വധുവിൻറെ അമ്മാവൻ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വലയുന്ന പുരുഷൻ തൻറെ അനന്തരവൾക്ക് അനുയോജ്യനല്ലെന്നും ഭാവിയിൽ തൻറെ അനന്തരവൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ അയാൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതോടെ യുവതിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ആ അഭിപ്രായം അംഗീകരിച്ച് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.