Timely news thodupuzha

logo

ഡമ്മി പുലിയുമായിഫോറസ്റ്റ് സ്റ്റേഷൻ മാർച്ച്, വന്യജീവി ശല്യത്തിൽ നടപടി സ്വീകരിക്കാത്തത് മനുഷ്യാവകാശ ലംഘനം: പ്രൊഫ. എം.ജെ ജേക്കബ്

മൂലമറ്റം: വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് പറഞ്ഞു.

കേരള കര്‍ഷകയൂണിയന്‍ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി മൂലമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതീകാത്മകപ്രതിഷേധമാര്‍ച്ച്ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കാത്തപക്ഷം സമരങ്ങൾ വ്യാപിപ്പിക്കുമെന്നും എം.ജെ.ജേക്കബ് മുന്നറിയിപ്പു നൽകി.

കാടിറങ്ങി വരുന്ന വന്യജീവികള്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുത്തുന്ന, കൃഷികള്‍ നശിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വന്നിട്ടും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണ്. 1972 ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നിഉൾപ്പെടെയുള്ള വന്യജീവികളെ വെടിവച്ചുകൊല്ലാന്‍ അനുവാദം നല്‍കുക, നഷ്ടപരിഹാരതുക ഉയര്‍ത്തി കാലതാമസം വരുത്താതെ നല്‍കുക, വന്യജീവികള്‍ക്ക് കാടിനുള്ളില്‍ ഭക്ഷണവും ജലവും ലഭ്യമാക്കാനുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുക, കേരള ബജറ്റില്‍ ഈ കാര്യത്തിനായി കൂടുതല്‍ തുക നീക്കി വയ്ക്കുക, ഫെന്‍സിംഗ്, കിടങ്ങുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, ആനകളിറങ്ങുന്ന പ്രത്യേക മേഖലകളില്‍ കൂടുതല്‍ സ്പെഷ്യല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കേരള കര്‍ഷക യൂണിയന്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സമരം നടത്തിവരുന്നത്.

കേരളാ കർഷകയുണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് ജോസുകുട്ടി തുടിയംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് സംസ്ഥാ നജനറൽ സെക്രട്ടറി എം.മോനിച്ചൻ ടൗണിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു.യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ ഇലവുംമൂട്ടിൽ സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി, ബേബിച്ചൻ കൊച്ചു കരൂർ, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായഎ.ഡി. മാത്യു, ജിൽസ് അഗസ്റ്റ്യൻ, കർഷക യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ടോമി മുട്ടേത്താഴത്ത്, ജില്ലാ സെക്രട്ടറി ജെയ്സൺ അത്തി മൂട്ടിൽ സംസ്ഥാനകമ്മറ്റിയംഗം പി.ജി പ്രകാശൻ , ഫാ ജോൺസൺ വടക്കേപറമ്പിൽ, കർഷക കൂട്ടായ്മ പ്രസിഡണ്ട് മൈക്കിൾ പുരയിടം, സാം ജോർജ്, റെനി മാണി, കുര്യൻ കാക്കപ്പയ്യാനി ,റ്റി.സി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ ലൂക്കാച്ചൻ മൈലാടൂർ , കൊച്ചുറാണി പിണക്കാട്ട് മേഴ്സി മുല്ലപ്പള്ളിൽ, പി.കെ. അപ്പുക്കുട്ടൻ , സൈജൻ മാനുവൽ, പി.ആർ ശശിധരൻ , ടോമി തുളുവനാനിക്കൽ , സാബു ജോസഫ് , ജിമ്മി അറയ്ക്കൽ, ജോമോൻമൈലാടൂർ, റെജി മുല്ലപ്പള്ളിൽ തുടങ്ങിയവർ ഡമ്മി പുലിയുമായി നടത്തിയ പ്രതിഷേധ മാർച്ചിനുംകൂട്ട ധർണ്ണയ്ക്കും നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *