ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ. 35 ഓളം പേർക്ക് പരുക്കേറ്റു. ചെവ്വാഴ്ച രാത്രി ബോംബുകൾ ഒളിപ്പിച്ച കാറുമായി രണ്ട് ചാവേറുകൾ സൈനിക കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇഫ്താർ വിരുന്നിന് തൊട്ടുപിന്നാലെയാണു ബന്നു കൻറോൺമെൻറിൽ ആക്രമണമുണ്ടായത്. പാക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അൽ – ഫുർസാൻ ആക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഭീകരാക്രമണത്തെത്തുടർന്ന് സമീപത്തെ പള്ളി തകർന്നു വീണും ആളുകൾ മരിച്ചു. നാലു മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
പാക് സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ മരിച്ചു
