കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയതിനെത്തുടർന്ന് മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ആനയയുടെ വായിൽ ഗുരുതര പരുക്കോടെ കണ്ടെത്തിയതിനെത്തുടർന്നാണ് മയക്കുവെടി വച്ച് പിടികൂടി ചികിത്സ നൽകാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ, ഇതിനിടെ ബുധനാഴ്ച രാത്രി ഒമ്പതോടെ ആന ചരിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് കരിക്കോട്ടക്കരി മേഖലയിൽ ആനയെ കണ്ടത്. താടിയെല്ലിനു പരുക്കേറ്റ ആനയ്‌ക്ക് ആഹാരമെടുക്കാനോ വെള്ളം കുടിക്കാനോ വയ്യാത്ത അവസ്ഥയിലായിരുന്നു. മയക്കുവെടിവച്ച ആനയെ ആനിമൽ ആംബുലൻസിൽ കയറ്റി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.