പത്തനംതിട്ട: ലോഡിങ്ങിൻറെ കൂലി കുറഞ്ഞ് പോയതിൽ സുഹൃത്തിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇരുപ്പച്ചുവട്ടിൽ അനിൽ രാജ്(45) പതാലിൽ പുത്തൻ വീട്ടിൽ എസ്.പി കുട്ടപ്പൻ(53) എന്നിവരാണ് പിടിയിലായത്.
കുമ്പഴ മൈലാടുംപാറ മേപ്രത്ത് മുരുപ്പേൽ വീട്ടിൽ സുരേഷിനാണ് വെട്ടേറ്റത്. പുല്ലരിയാൻ ഉപയോഗിക്കുന്ന വെട്ടിരുമ്പുകൊണ്ട് തലയിൽ വെട്ടുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതികളായ ഇരുവരും സുരേഷും സുഹൃത്തുകളും ഒരുമിച്ചു കൂലിപ്പണി ചെയ്യുന്നവരാണ്.
കഴിഞ്ഞ ദിവസം ജോലി ചെയ്തതിൻറെ കൂലിയായ 1000 രൂപ ചോദിക്കുകയും കൊടുത്തില്ലെന്നാരോപിച്ച് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് വെട്ടിരുമ്പുകൊണ്ട് സുരേഷിനെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ഇലവുംതിട്ട ഇൻസ്പെക്‌ടർ വിനോദ് കൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.