പത്തനംതിട്ട: സി.പി.എമ്മുമായി ഇടഞ്ഞ് നിൽക്കുന്ന എ പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ. ജില്ലാ പ്രസിഡന്‍റ് വി.എ സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് പത്മകുമാറിന്‍റെ വീട്ടിലെത്തി 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. പാർലമെന്‍ററി സ്ഥാനത്തേക്ക് മാത്രമായി വന്ന ആൾ പെട്ടെന്ന് സംസ്ഥാന കമ്മിറ്റി ക്ഷണിതാവായതിനെതിരേയാണ് പത്മകുമാർ രംഗത്തെത്തിയത്.
വീണ ജോർജിനെ സംസ്ഥാന കമ്മിറ്റി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ ചൊടിപ്പിച്ചത്. പിന്നാലെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞിരുന്നു.