തൊടുപുഴ: ബസിൽ യാത്രയ്ക്കിടെ കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ബസ്, ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്ക് പാഞ്ഞു. തൊടുപുഴ – ചെപ്പു കുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലാഴി ബസ് വ്യാഴാഴ്ച രാവിലെ 9.30ന് ചെപ്പു കുളത്തുനിന്നും തൊടുപുഴ യ്ക്ക് പോരുന്ന വഴിയിൽ വെള്ളാംന്താനത്തുവച്ചാണ് സംഭവം. ബസിൽ കയറി മിനിറ്റുകൾക്കുള്ളിൽ യാത്രക്കാരി കുഴഞ്ഞു വീഴുക യായിരുന്നു. തട്ടക്കുഴ വെള്ളാംന്താനം സ്വദേശി വടുതലയിൽ അഞ്ജു അഖിൽ ആണ് കുഴഞ്ഞു വീണത്. ഈ സമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അജിത്തും കണ്ടക്ടർ മാർട്ടിനും ബസ് മറ്റൊരിടത്തും നിർത്താതെ കരിമണ്ണൂർ സെയ്ന്റ് മേരിസ് ആശുപത്രിയിൽ എത്തിക്കുകായിരുന്നു.
ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ജീവനക്കാർ ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്ക് പാഞ്ഞു
