ചിന്നക്കനാൽ: സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു.ചിന്നക്കനാൽ പഞ്ചായത്തിലെ പെരിയകനാൽ എസ്റ്റേറ്റ് ന്യൂ ഡിവിഷൻ ലയത്തിലെ താമസക്കാരായ സിംസൺ – മുത്തുജ്യോതി ദമ്പതികളുടെ മൂത്തമകൻ വിനോദ്കുമാർ(21) ആണ് കഴിഞ്ഞ 16 ന് തമിഴ്നാട് ഈറോഡിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ് ഈറോഡ് ഉള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഈ റോഡിൽ ബേക്കറി ജീവനക്കാരനായ വിനോദ്കുമാർ താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടമുണ്ടായത്. വിനോദ്കുമാറിന്റെ തലയോട്ടി പൊട്ടുകയും വയറിലും നെഞ്ചിലും ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദ്കുമാറിന്റെ തലച്ചോർ പുറത്തെടുത്ത് വയറിനകത്ത് സൂക്ഷിച്ചിരിക്കുകയാണ്.
ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രമേ ശസ്ത്രക്രിയ നടത്തി തലച്ചോർ തലയോട്ടിക്കുള്ളിൽ തിരികെ സ്ഥാപിക്കുകയുള്ളൂ. ഇതുവരെയുള്ള ചികിത്സയ്ക്ക് 5 ലക്ഷം രൂപ ചെലവായി.നാട്ടുകാരും തോട്ടം തൊഴിലാളികളും സഹായിച്ചത് കൊണ്ടും ഉള്ളതെല്ലാം വിറ്റു പെറുക്കിയുമാണ് ഇത്രയും തുക സമാഹരിച്ചത്.
തുടർ ചികിത്സയ്ക്ക് 6 ലക്ഷത്തിലധികം രൂപ വേണ്ടിവരും.പെരിയകനാലിലെ തേയില തോട്ടത്തിൽ ജോലിചെയ്യുന്ന സിംസനും ഭാര്യ മുത്തുജ്യോതിക്കും മുൻപിൽ മകൻ്റെ ചികിത്സയ്ക്ക് മറ്റ് വഴികൾ ഒന്നുമില്ല.ഇവരുടെ ഇളയ മകൻ ശരവണകുമാർ (16) ഓട്ടിസം ബാധിതനാണ്.
മുത്തുജ്യോതിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ചിന്നക്കനാൽ ശാഖയിൽ അക്കൗണ്ട് ചേർന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 0275053000014228. ഐഎഫ്എസ് സി കോഡ് SBIN0000275.ഫോൺ 9495342173.