കൊച്ചി: ചേരാനല്ലൂരിൽ വൻ ലഹരിവേട്ട. കൊല്ലം സ്വദേശിയിൽ നിന്ന് ഒരു കിലോ കഞ്ചാവും 120 ഗ്രാം എംഡിഎംഎയും പിടികൂടി. കൊല്ലം പ്ലാചേരി സ്വദേശി കൃഷ്ണകുമാറിൽ(29) നിന്നുമാണ് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്. ഇയാളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തു. ചേരാനല്ലൂർ മേഖലയിൽ പ്രതി സ്ഥിരമായി ലഹരി എത്തിക്കുന്നതായാണ് വിവരം. ലഹരി എവിടെ നിന്നാണ് എത്തിക്കുന്നതടക്കമുള്ള കാര‍്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചി ചേരാനല്ലൂരിൽ കഞ്ചാവും എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ
