Timely news thodupuzha

logo

ആശാ വർക്കർമാരുടെ സമരം അനാവശ്യമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമാണെന്നും സമരത്തിൽ നിന്നും പിന്മാറാൻ ആശാ പ്രവർത്തകർ തയാറാകണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. സമരത്തിന് തങ്ങൾ എതിരല്ല. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില ദുഷ്ടബുദ്ധികളുടെ തലയിലുദിച്ചതാണ് ഈ സമരം.

അതിനാൽ സമരത്തിൽനിന്ന് പിന്മാറാൻ ആശാ പ്രവർത്തകർ തയ്യാറാകണം. ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് ഇടത് സർക്കാരാണ്. അത് തിരിച്ചറിഞ്ഞ് ആശമാർ സമരത്തിൽ നിന്ന് പിൻമാറണം. സമരമുണ്ടാക്കി ഈ സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണ്.

ആവശ്യമില്ലാത്ത സമയത്ത് നടത്തിയ ഈ സമരം രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി ചിലരുടെ ബുദ്ധിയിൽ നിന്ന് ഉദിച്ചതാണ്. ആ സമരത്തെ ഞങ്ങൾക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *