Timely news thodupuzha

logo

സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ വീണ്ടും ഇടിവ്. ചൊവ്വാഴ്ച(25/03/2025) പവന് ഒറ്റയടിക്ക് 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻ്റെ വില 65,480 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8,185 രൂപയാണ്. മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണ വില 66,000 തൊട്ടത്.

വില ഉയർന്ന് 66,500 നരികിൽ വരെ എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ സ്വർണവില ഇടിയുന്നതാണ് കാണാനായത്. ഇത്തരത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 1000 രൂപയോളമാണ് കുറഞ്ഞത്. ഇതിനു മുൻപ് ജനുവരി 22നാണ് സ്വർണ വില ചരിത്രത്തിൽ ആദ്യമായി സ്വർണ വില 60,000 കടക്കുന്നത്.

ഇതോടൊപ്പം ഓഹരി വിപണിയിലും മുന്നേറ്റമുണ്ടായി. സെൻസെക്സ് ഉയർന്ന് 78,125.09ൽ അവസാനിച്ചു. നിഫ്റ്റിയിലും നേട്ടവുമായി 23,656.10 ലെത്തി. അമേരിക്കയിൽ പലിശ കുറയുന്നതും ഡോളറിൻ്റെ മൂല്യം ഇടിയുന്നതും ഇന്ത്യൻ വിപണിയുടെ നിക്ഷേപ സാധ്യതകൾ മെച്ചപ്പെടുത്തുന്നു. ക്രൂഡ് ഓയിൽ വില കുറഞ്ഞതും രൂപയുടെ മൂല്യം മെച്ചപ്പെട്ടതും ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ലാഭം കൂടാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില കുറഞ്ഞ് 108 രൂപയായി.

Leave a Comment

Your email address will not be published. Required fields are marked *